വീട് പണിയുമ്പോള്‍ ചെലവ് കുറയ്ക്കാൻ ദീർഘചതുര മാജിക്ക്

വീടു പണിയിലെ ചെലവു കുറയ്ക്കാനുള്ള വിദ്യകള്‍ തേടി നടക്കുന്നവര്‍ക്ക് ഈ ഒരു ഉപദേശം വളരെ ഗുണം ചെയ്യും. അവര്‍ക്കായി പരമാവധി ഷെയര്‍ ചെയ്ത് കൊടുക്കൂ.

നിങ്ങളുടെ വീട്​ ഏത്​ ആകൃതിയിലാണ്​​? ​പലർക്കും ഇതിനുത്തരം പറയാൻ അൽപനേരം ആലോചിക്കേണ്ടിവരും. ​

വ്യത്യസ്​തവും നൂതനവുമായ നിർമാണ ​ശൈലിയും ഡിസൈനുകളും ഭവന നിർമാണ രംഗത്ത്​ വന്നുകഴിഞ്ഞു. നിങ്ങൾ ആഗ്രഹിക്കുന്ന ഏത്​ ആകൃതിയിലും വീട്​ ഒരുക്കാൻ കഴിവുള്ള ആർക്കിടെക്​റ്റുമാരും ചുറ്റുവട്ടത്തു തന്നെയുണ്ട്​.

അതുവരെ സ്വരുക്കൂട്ടിവെച്ച തുകയും വായ്​പയെടുത്തുമാണ്​ പലരും വീട്​ വെക്കുന്നത്​. അതുകൊണ്ട് വീടുപണിയുടെ ഓരോ ഘടകത്തിലും ഒാരോ ഘട്ടങ്ങളിലും സൂക്ഷ്മത പാലിച്ചാൽ ചെലവ് പരമാവധി കുറക്കാൻ കഴിയും.

ഇത്തരത്തിൽ ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗമാണ്​ ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനും വാസ്തു ശാസ്ത്ര കൺസട്ടൻറുമായ പ്രസൂൻ സുഗതൻ പങ്കുവെക്കുന്നത്​.

സമചതുരത്തിലുള്ള വീടി​​​​​​​​ന്റെ അതേ ചുറ്റളവിൽ ദീർഘചതുരത്തിൽ വീട​ുണ്ടാക്കുകയാണെങ്കിൽ ചെലവ്​ ഗണ്യമായി കുറയും. എങ്ങനെയാണെന്നല്ലേ സംശയം. ഇക്കാര്യം ഒരു ഉദാഹരണത്തിലൂടെയാണ്​ അദ്ദേഹം വിശദീകരിക്കുന്നത്​.

12 അടി നീളവും വീതിയുമുള്ള സമചതുരത്തിലുള്ള മുറിയുടെ ചുറ്റളവ് =12+ 12+12+12= 48 അടി, വിസ്തീർണ്ണം = 12 * 12 = 144 സ്ക്വയർ ഫീറ്റ്​. ഇതേ ചുറ്റളവിൽ 14 അടി നീളം, 10 അടി വീതിയുമായി ദീർഘചതുരത്തിൽ മുറി ചെയ്​താലുള്ള ചുറ്റളവ് = 14+10+14 +10 48 അടി, വിസ്തീർണ്ണം = 14 * 10 = 140 സ്ക്വയർ ഫീറ്റ്​. അതായത്​ ഒരേ ചുറ്റളവിലുള്ള മുറി സമചതുരത്തിൽ നിന്ന്​ ദീർഘചതുരമാകുമ്പോൾ നാല്​ സ്ക്വയർ ഫീറ്റ്​ കുറയും. ഒരു മുറിയിൽ ഇത്രയും കുറവെങ്കിൽ വീട് ദീർഘചതുരമായാലോ? പല മുറികളുള്ള വീടിൽ കുറയുന്നത് എത്ര സ്ക്വയർ ഫീറ്റാകും?

ഇപ്രകാരം 1000 സ്ക്വയർ ഫീറ്റ്​ വീട്ടിൽ ഏകദേശം 40 സ്വകയർ ഫീറ്റ്​ ലാഭിക്കാം. നിങ്ങളുടെ ഭവന നിർമാണത്തിനിടെ 40 സ്ക്വയർ ഫീറ്റ്​ കുറയുന്നുവെന്ന്​ കരുതുക ഒരു സ്ക്വയർ ഫീറ്റിന്​ നിർമ്മാണ ചിലവ് 1850 എങ്കിൽ ആകെ ലാഭിക്കുന്ന തുക 74000 രൂപ.

വീടി​​​​​ന്റെ ദീർഘം തെക്ക് വടക്കാവുന്നതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു. സംശയങ്ങൾക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്.

പ്രസൂൻ സുഗതൻ

ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,

വാസ്തുശാസ്ത്ര പ്രചാരകൻ ,

കോട്ടയം 9946419596