1300 സ്ക്വയര്‍ ഫീറ്റില്‍ ഒരു ഒറ്റനില ബഡ്ജറ്റ് വീട്, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

മലപ്പുറത്ത് റഫീക്കിനു വേണ്ടി പണിത വീടാണ് ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ പരിജയപ്പെടുത്തുന്നത്. 7 സെന്റ് സ്ഥലത്ത് 1300 ചതുരശ്ര അടിയില്‍ ആണ് സമകാലിക കേരളീയ ശൈലിയില്‍ മനോഹരമായ ഈ വീട് നിര്‍മ്മിച്ചിരിയ്ക്കുന്നത്. പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത് ഡിസൈനര്‍ മുഹമ്മദ് കുട്ടിയാണ്.

പോർച്ച്, സിറ്റ്ഔട്ട്, 3 കിടപ്പുമുറികൾ, 2 അറ്റാച്ച് ചെയ്ത ബാത്ത് റൂമുകള്‍, ലിവിംഗ് റൂം, ഡൈനിംഗ്, അടുക്കള എന്നിവ ഉള്‍പ്പെട്ടതാണ് മനോഹരമായ ഈ വീട്. 1300 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റ നിലയില്‍ ആണ് ഈ വീട് പണിതിരിയ്ക്കുന്നത്.

ഏകദേശം 18 ലക്ഷം രൂപയാണ് വീടിന്റെ നിര്‍മ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. ലിവിംഗ് റൂമും ഡൈനിങ്ങ് റൂമും ഗംഭീരമായി തന്നെ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പ്ലാൻ.

വീടിന്റെ നിര്‍മ്മാണം ഒറ്റ നോട്ടത്തില്‍.

Car porch

Sit out

Living room

Dining hall

Courtyard

3 Bedrooms

2 Attached Toilets

Common Toilet

Kitchen

Work area

Stair

ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഡിസൈനര്‍ ഇവിടെ. കൂടുതൽ വിവരങ്ങൾ ഡിസൈനറുമായി ബന്ധപ്പെടുക.

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

Mail: perfecthomedesignz@gmail.com

Ph: 00966594236142

കടപ്പാട് : പെര്‍ഫെക്റ്റ് ഡിസൈന്‍