10 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ 807 സ്ക്വയര്‍ ഫീറ്റില്‍ മനോഹരമായ വീട്, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

എന്തുകൊണ്ടും രണ്ടു നില വീടിനേക്കാള്‍ ഏറ്റവും നല്ലത് ഒറ്റനില വീട് തന്നെയാണ്. നോക്കി നടത്താനും വൃത്തിയായി സൂക്ഷിയ്ക്കാനും എന്തുകൊണ്ടും ഒറ്റനില വീട് തന്നെയാണ് നല്ലത്. പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക്.

രണ്ടു നില വീടിനേക്കാള്‍ ഏറെ നിര്‍മ്മാണ ചെലവ് കുറവും ഒറ്റനില വീട് തന്നെ. അതുകൊണ്ട് അധികം ബാധ്യതകള്‍ ഇല്ലാതിരിയ്ക്കാന്‍ എപ്പോഴും ഒറ്റ നില വീട് പണിയുന്നതായിരിയ്ക്കും നല്ലത്.

ഭാവിയില്‍ വീടിനു സൌകര്യം കൂട്ടണം എന്നുണ്ടെങ്കില്‍ മുകളിലേയ്ക്ക് റൂമുകള്‍ എടുത്താലും മതിയാകും.

807 ചതുരശ്ര അടിയില്‍ (75 ചതുരശ്ര മീറ്ററുകളിൽ) ആണ് ഈ മനോഹരമായ ആധുനിക വീട് നിര്‍മ്മിച്ചിരിയ്ക്കുന്നത്. കൊല്ലം ജില്ലയില്‍ സുമാഷിനു വേണ്ടി ആര്‍കിടെക്റ്റ് മുഹമ്മദ് കുട്ടി പണി കഴിപ്പിച്ച വീടാണിത്.

രണ്ടു ബെഡ്റൂമുകളോടു കൂടിയതാണ് വീട്. കോമണ്‍ ബാത്ത് റൂമും അറ്റാച്ച്ഡ് ബാത്ത്റൂമും ഉള്‍പ്പെടുന്നു. ഏകദേശം 9.9 ലക്ഷമാണ് വീടിന്റെ നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്.

ലിവിംഗ് റൂമും ഡൈനിംഗ് റൂമും വളരെ നന്നായി തന്നെ രൂപ കല്‍പ്പന ചെയ്തിരിയ്ക്കുന്നു. ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾ ആണ് വീടിനു വേണ്ടി ചെയ്തിരിയ്ക്കുന്നത്.

നിര്‍മ്മാണ ചെലവ് സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

വീടിന്റെ നിര്‍മ്മാണം ഒറ്റ നോട്ടത്തില്‍.

പോര്‍ച്ച്

സിറ്റൌട്ട്

ലിവിംഗ് റൂം

ഡൈനിംഗ് ഹാള്‍

2 ബെഡ്റൂമുകള്‍

അറ്റാച്ച്ഡ് ബാത്ത് റൂം

കോമണ്‍ ബാത്ത് റൂം

അടുക്കള

സ്റ്റെയര്‍

ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പ്ലാൻ.

കൂടുതൽ വിവരങ്ങൾ ഡിസൈനറുമായി ബന്ധപ്പെടുക.

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

മെയിൽ: perfecthomedesignz@gmail.com

മൊബൈല്‍ നമ്പര്‍: 00966594236142