ഫേസ്ബുക് ലൈവിലൂടെ വീണ്ടും ഒരു ഒളിച്ചോട്ടം, പക്ഷെ ക്ലൈമാക്സ് ഭയങ്കര ദുരന്തമായിപ്പോയി

ഫേസ്ബുക്കിലൂടെ ലൈവ് ഇട്ട് ആളെ പൊട്ടന്മാരാക്കുന്ന ചില വീഡിയോകള്‍ കണ്ടിട്ടില്ലേ. അത് കഴിഞ്ഞ് അവര്‍ തന്നെ വരും അതൊക്കെ വെറുതെയാണെന്നും പറഞ്ഞ്.

അങ്ങനെയുള്ളവരെ പൊളിച്ചടക്കി ഒരു വീഡിയോ.

ഫേസ്ബുക് ലൈവിലൂടെ വീണ്ടും ഒളിച്ചോട്ടം… പക്ഷെ ക്‌ളൈമാക്സ് ഭയങ്കര ദുരന്തമായിപ്പോയി..

ഈ വീഡിയോ ഒന്ന് കണ്ടു നോക്ക് ഫേസ്ബുക്ക് വഴി കാമുകന് ഒപ്പം പോകുന്നു എന്നുള്ള വീഡിയോ എടുത്ത് കാറിനുള്ളിലിരുന്ന് ഫേസ്ബുക്ക് ലൈവ് കൊടുക്കുന്ന ഒളിച്ചോട്ടക്കാലമാണല്ലോ ഇപ്പോള്‍.

വീഡിയോ ഇട്ട ശേഷം, അത് പണ്ട് പറഞ്ഞത് ആയിരുന്നു. അങ്ങനെ ഒന്നും ഇല്ല എന്നൊക്കെ പറയുന്നതും ട്രെൻഡാണ്. ഈയടുത്ത് പിറവത്തും ചങ്ങനാശ്ശേരിയിലും നിന്നുമൊക്കെ ഇത്തരത്തിലുള്ള വാർത്തകൾ നാം കേട്ടിരുന്നു.

ഫേസ്ബുക്ക് ലൈവിലൂടെ വീണ്ടും ഒരു ഒളിച്ചോട്ടം ഇതാ എത്തിയിരിക്കുകയാണ്. പക്ഷെ ക്‌ളൈമാക്സ് ഭയങ്കര ദുരന്തമായിപ്പോയെന്നാണ് ഈ വീഡിയോ കണ്ടവരുടെ കമന്‍റ്.

കെ.ജയമോഹനാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഗാനപ്രിയ രമേശ്, സനൂപ് ആരക്കുന്നം, ഡിബിൻ രമണൻ, ജയമോഹൻ എന്നിവരാണ് ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപൻ രമണൻ ഛായാഗ്രഹണവും എ.എസ് അമൽജിത്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

ഈ വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകള്‍ ചുവടെ ചേര്‍ക്കാം.

ഹഹ ഇത് കലക്കി.. അവസാനം ഉള്ള അച്ഛന്റെയും മോന്റെയും നോട്ടം.

ഇതാദ്യം കണ്ടപ്പോൾ നല്ലപരിചയമുള്ള ഡയലോഗ് എന്ന് തോന്നിയവരുണ്ടോ.

ഈതറവാടിന്റെഅന്തസ്സിനെപ്പറ്റിഓർത്തോടി. ചേട്ടൻ ആകെ മൊത്തത്തിൽ ഒരു നോട്ടം തറവാടിനെ.

പരിമിതിക്കുള്ളിൽ നിന്നുള്ള ആവിഷ്കാരം. അതിമനോഹരം. കലക്കി.

ഞാൻ തിരിച്ചു വന്നു പറഞ്ഞ് ലൈവ് ഇട്ടാൽ പോരെ പ്രശ്നം തീര്ന്നു.

തേച്ഛ് ഒട്ടിച്ഛ്, അച്ഛന്റേം മോന്റേം നോട്ടം പൊളിച്ഛ്, എടുത്ത് ചാടി ഒന്നും ചെയ്യരുത്, കണ്ടില്ലേ അവൾ പോയതും ഇല്ല ചെക്കന്റെ ഫോണ് പോവേം ചെയ്തു.

പ്രിയ സുഹൃത്ത് ജയമോഹനും മറ്റ് അഭിനേതാക്കൾക്കും എല്ലാ നൻമകളും നേരുന്നു. തുടർന്നും ഇത് പോലത്തെ നല്ല നല്ല ആശയങ്ങൾ ചിത്രികരിക്കാൻ സാധിക്കട്ടെ.