പഠിയ്ക്കുവനായി പെണ്‍കുട്ടിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മാതാപിതാക്കൾ കല്യാണത്തിന് പോയി തിരികെ വന്നപ്പോഴോ

പഠിക്കാൻ മകളെ ഫ്ലാറ്റ് മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ കല്യാണത്തിന് പോയി തിരികെ വന്നപ്പോൾ.രക്ഷിതാക്കള്‍ പൂട്ടിട്ട മുറിക്കു ഉള്ളില്‍ പെണ്‍കുട്ടി തീ പൊള്ളല്‍ ഏറ്റ് മരിച്ച നിലയില്‍.

ഞായറാഴ്ച മുംബൈയിലാണ് സംഭവം നടന്നത്. കുട്ടിയെ അകത്താക്കി പുറത്തു നിന്ന് പൂട്ടിയാണ് മാതാപിതാക്കള്‍ വിവാഹത്തിന് പോയത്.

കുട്ടി പഠിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രം ആയിരുന്നു ഇത് എന്ന് മാതാപിതാക്കള്‍ പറയുന്നു.

എന്നാല്‍ രക്ഷിതാക്കള്‍ എത്തുന്നതിനു മുന്പ് അപ്പാര്‍ട്ട്മെന്റ്ല് തീ പിടുത്തം ഉണ്ടായി. മുറി പുറത്തു നിന്നും പൂട്ടിയത് കൊണ്ട് പുറത്തേക് ഓടി രക്ഷപെടാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല.

ഒടുവില്‍ കുട്ടി മുറിക്ക് ഉള്ളില്‍ വെന്തു മരിക്കുകയായിരുന്നു. പഠിക്കാൻ മകളെ ഫ്ലാറ്റ് മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ കല്യാണത്തിന് പോയി തിരികെ വന്നപ്പോൾ.

ഡെയ്ലി ഹണ്ടില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.

പഠിക്കാനായി മാതാപിതാക്കള്‍ മുറിയിലിട്ട് പൂട്ടിയ പെണ്‍കുട്ടി വെന്തുമരിച്ചു. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ്‌ മരിച്ചത്.

മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്‌ച്ചയായിരുന്നു നാടിനെനടുക്കിയ സംഭവം അരങ്ങേറിയത്.

ശ്രാവണിയുടെ മുറി പുറത്തുനിന്ന്‌ പൂട്ടിയതിന്‌ ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചയ്‌ക്ക്‌ ഒന്നേമുക്കാലോടെയാണ്‌ ഫ്ലാറ്റില്‍ തീപിടുത്തമുണ്ടായത്.

അഗ്നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്ബോഴേക്കും കുട്ടിയുടെ ശരീരത്തില്‍ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിരുന്നു.

ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രാവണിയുടെ മുറിയില്‍ നിന്ന്‌ ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത്‌ എങ്ങനെ മുറിയിലെത്തിയെന്ന്‌ പോലീസ് അന്വേഷിക്കുകയാണ്.

എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനംശ്രാവണിയുടെ പിതാവ്‌ പോലീസ് ഉദ്യോഗസ്ഥനാണ്.