ടെക്നോ പാര്‍ക്കിലെ ഹോട്ടലില്‍ ബിരിയാണിയില്‍ നിന്നും മുറിവ് കെട്ടിയ തുണി

ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹോട്ടലില്‍ നിന്ന് കഴിച്ച് ബിരിയാണിയില്‍ നിന്ന് കിട്ടിയത് മുറിവ് കെട്ടിയ അഴുകിയ തുണി. എന്ത് വിശ്വസിച്ച് പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കും.

തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ മോശം ഭക്ഷണം ലഭിക്കുന്നു എന്ന പരാതി ടെക്നോ പാര്‍ക്കിലെ ജീവനക്കാരി ആയ അഞ്ചനായാണ്‌ ഈ കാര്യം ഫെയ്സ്ബുക്ക് വഴി പുറം ലോകത്തെ അറിയിച്ചത്.

ഇന്ന് നിള എന്ന് പറയുന്ന ടെക്നോ പാര്‍ക്കിലെ ഒരു ബില്‍ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന രണ്ഘൂലി എന്ന ഹോട്ടലില്‍ ഒരാള്‍ ബിരിയാണി ഓര്‍ടര് ചെയ്തു അതില്‍ ഒരു പഴന്തുണി കേട്ട് ഉണ്ടായിരുന്നു.

അതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഭക്ഷണം കൊണ്ട് വന്ന ആളുടെ മുറിവില്‍ കെട്ടിയ തുണി ആയിരുന്നു അത് എന്ന് തിരിച്ചറിയുകയായിരുന്നു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് ജീവനക്കാരി അഞ്ജന ഗോപിനാഥ്. ബിരിയാണിയില്‍ കണ്ട തുണി മുറിവ് കെട്ടിയതാണെന്ന് കണ്ടെത്തിയെന്നും അഞ്ജന.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി .ടെക്നോ പാര്‍ക്കിലെ ബിരിയാണിയില്‍ മുറിവ് കെട്ടിയ തുണി!നല്ല ഭക്ഷണം ലഭിക്കാതെ വലഞ്ഞ് ടെക്കികള്‍

ടെക്‌നോപാർക്കിനും പരിസരത്തുമുള്ള ഹോട്ടലുകളിൽ നിന്നും മോശം ഭക്ഷണം ലഭിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. അടുത്തിടെ സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നൂറിലേറെ ഐടി ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം ഉണ്ടായി.

മലയാളി വാര്‍ത്തയില്‍ വന്ന വാര്‍ത്ത ചുവടെ കൊടുക്കാം.

ടെക്‌നോപാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെയും പരാതിയുമായി ടെക്കി യുവതി രംഗത്തെത്തി. ഉച്ചയ്ക്ക് ഭക്ഷണത്തിനായി കയറിയ വേളയിൽ ബിരിയാണിയിൽ നിന്നും ഇവർക്ക് ലഭിച്ചത് ബിരിയാണിയിൽ കെട്ടിയ തുണിയായിരുന്നു.

ടെക്‌നോപാർക്കിലെ ഒരു പ്രമുഖ കമ്പനിയിലെ ഉദ്യോഗസ്ഥയായ അഞ്ജന ഗോപിനാഥ് ആണ് ഇക്കാര്യം അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

ഭക്ഷണത്തിന്റെ ചിത്രം ഉൾപ്പെടെയാണ് അഞ്ജന പോസ്റ്റ് ചെയ്തത്. മുറിവിൽ തുന്നിക്കെട്ടിയ തുണിക്കെട്ടാണ് ലഭിച്ചത്.

ടെക്‌നോപാർക്കിലെ നിള ബിൽഡിങ്ങിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന രംഗോലി റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചയാൾക്കാണ് ബിരിയാണിക്കൊപ്പം തുണിക്കെട്ടും പ്ലേറ്റിൽ ലഭിച്ചത്.

ടെക്‌നോ പാർക്കിനുള്ളിൽ ഭക്ഷണ ശാലകൾ ആവശ്യത്തിന് ഉണ്ടെങ്കിലും വൃത്തിയുള്ള ഭക്ഷണം ഇല്ലെന്നാണ് അഞ്ജന ചൂണ്ടിക്കാട്ടുന്നത്.

തള്ളവിരലിലെ മുറിവിൽ കെട്ടിയിരുന്ന തുണിക്കഷ്ണമാണിതെന്നും അഞ്ജന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

സന്തോഷത്തോടെ ഉച്ചഭക്ഷണത്തിനായി ഇരുന്ന ആളിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. ആർക്കെങ്കിലും ഈ പാവം ടെക്കികളെ സഹായിക്കാനാകുമോ എന്നും ഇവർ ചോദിക്കുന്നു.

അതേസമയം ഈ വിഷയത്തോടൊപ്പം മറ്റൊരു കാര്യത്തിലേക്കും അഞ്ജന വിരൽചൂണ്ടുന്നു. ഭക്ഷ്യവിതരണശൃംഖലകളായ ഊബർ ഈറ്റ്‌സിനും, സ്വിഗ്ഗിക്കും ടെക്‌നോപാർക്കിന്റെ അകത്തേക്കു പ്രവേശനം ഇല്ലാത്ത വിവരമാണ് ഇവർ പങ്കുവെക്കുന്നത്.

ഇത് ടെക്‌നോപാർക്കിന് ഉള്ളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളുടെ സമ്മർദ്ദം കൊണ്ടായിയിരിക്കാമെന്നാണ് അവരുടെ പക്ഷം. ഊബർ ടാക്‌സി കയറാമെങ്കിൽ എന്തുകൊണ്ട് ഊബർ ഈറ്റ്‌സിന് പറ്റില്ലെന്നുമാണ് ചോദ്യം.

പുഴുവരിക്കുന്നതും കരിഞ്ഞതും എന്നുവേണ്ട നട്ടും ബോൾട്ടും വരെ ഹോട്ടലുകളിൽ വിളമ്പുന്നെന്നും ഇതിന് ആര് കടിഞ്ഞാൺ ഇടുമെന്നും അഞ്ജന ചോദിക്കുന്നു.

അടുത്ത ടെക്‌നോപാർക്കിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകൾക്കെതിരെ വ്യാപക പരാതി ഉയർന്നരുന്നു. വൃത്തിഹീനമായ സാഹചര്യം,ലൈസൻസ് ഇല്ലാതെ പ്രവർത്തനം,ചട്ടലംഘനം എന്നിവ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണു ഹോട്ടലുകൾക്കെതിരെ ഉയരുന്നത്.

നേരത്തെ ടെക്‌നോപാർക്കിലെ ഫുഡ് സേഫ്റ്റി കമ്മിറ്റി ശുപാർശ ചെയ്ത പ്രത്യേക സമിതി ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു.

കമ്മിറ്റിയുടെ ആവശ്യപ്രകാരം എറണാകുളത്തെ ഏജൻസിയാണു വർഷംതോറും പരിശോധനയ്ക്ക് എത്തിയിരുന്നത്. 2017 സെപ്റ്റംബറിലായിരുന്നു ഒടുവിലത്തെ പരിശോധന.

ആറ്റിപ്ര മേഖലയിൽ കോർപറേഷന്റെ പ്രവർത്തനാനുമതി ഇല്ലാതെ 16 ഹോട്ടലുകൾ പ്രവർത്തിക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. 61 ഹോട്ടലുകളിൽ 45 എണ്ണത്തിനു മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളൂ.

ഇതേ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

We don't have any dearth of food outlets in Technopark. But, who can ensure that we are served safe and hygienic food?…

Gepostet von Anjana Gopinath am Dienstag, 11. Juni 2019

വാര്‍ത്ത ചുവടെ കൊടുക്കുന്നു.