കു​ടും​ബ​ത്തി​ലെ എല്ലാവര്‍ക്കും കാർഡ്, സൌ​ജ​ന്യ ചി​കി​ത്സാ പ​രി​ധി 5 ല​ക്ഷ​മാ​ക്കി

ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും എല്ലാം തന്നെ എടുക്കുന്നതിന്റെ ആവശ്യകത പറഞ്ഞു തരാതെ തന്നെ എല്ലാവര്‍ക്കും അറിയാം.

പ്രത്യേകിച്ച് എന്തെങ്കിലും ആവശ്യത്തിനു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി ചികില്‍സയ്ക്കും മറ്റും ലക്ഷങ്ങള്‍ ചിലവായവര്‍ക്ക് അതിന്റെ പ്രാധാന്യം ശരിയ്ക്കും അറിയാം.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഇ​നി ഓ​രോ​രു​ത്ത​ർ​ക്കും കാ​ർ​ഡ്.

ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു കാ​ർ​ഡ് എ​ന്ന നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന​യാ​ണ് ഉ​ട​നെ മാ​റ്റു​ന്ന​ത്. ഇ​പ്പോ​ൾ കാ​ർ​ഡ് പു​തു​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്.

കാ​ർ​ഡി​ൽ പേ​രു​ള്ള​വ​രി​ൽ പു​തു​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ പേ​രി​ലാ​ണ് ഇ​പ്പോ​ൾ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള സ്ലി​പ്പ് ന​ല്കു​ന്ന​ത്.

താ​മ​സി​യാ​തെ എ​ല്ലാ​വ​ർ​ക്കും ഓ​രോ കാ​ർ​ഡ് എ​ന്ന ന​ട​പ​ടി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ലേ​ബ​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന്‍റെ പേ​രി​ലാ​ണ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തെ​ങ്കി​ലും കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ തു​ട​ർ​ന്നും ല​ഭി​ക്കും.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​റ്റ് അം​ഗ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ നി​ല​വി​ലു​ള്ള കാ​ർ​ഡി​ലൂ​ടെ അ​വ​ർ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.

അ​ത​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കും പു​തു​ക്കാ​നു​ള്ള അ​വ​സ​രം സ​ർ​ക്കാ​ർ ന​ല്കും.സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മെ ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തേ​യു​ള്ളു.

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ സൗ​ജ​ന്യ ചി​കി​ത്സാ നി​ര​ക്ക് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ അ​ഞ്ചു ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച​ട്ടം മൂ​ല​മാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്താ​തി​രു​ന്ന​ത്.

നേ​ര​ത്തേ 30,000 രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യാ​ണ് ഒ​രു വ​ർ​ഷം കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​രു​ന്ന​ത്. മൊ​ത്തം 42 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

കാ​ൻ​സ​ർ, ഹൃ​രോ​ഗം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വേ​റി​യ ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം പ്ര​യോ​ജ​നം.

സ്വ​കാ​ര്യ ക​ന്പ​നി​യാ​യ റി​ല​യ​ൻ​സ് ആ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​ത്തി​പ്പ് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 1671 രൂ​പ പ്രീ​മി​യം അ​ട​ച്ചാ​ൽ ഒ​രു കു​ടും​ബ​ത്തി​ന് വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ല്കാ​മെ​ന്നാ​ണ് റി​ല​യ​ൻ​സ് ക​ന്പ​നി സ​ർ​ക്കാ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ർ.

സം​സ്ഥാ​ന​ത്തെ 21 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പ്രീ​മി​യം കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ന​ല്കു​ന്ന​ത്. പ്രീ​മി​യം തു​ക​യാ​യ 1671 രൂ​പ​യു​ടെ 60 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും ബാ​ക്കി 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ല്കും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ശു​പാ​ർ​ശ ചെ​യ്ത മ​റ്റ് 21 ല​ക്ഷം കു​ടും​ങ്ങ​ളു​ടെ മു​ഴു​വ​ൻ പ്രീ​മി​യ​വും സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് വ​ഹി​ക്കു​ന്ന​ത്. ഇ​ത​ട​ക്കം 42 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ വ​രും.