ഈ സ്ത്രീയുടെ അനുഭവത്തിൽ നിന്നാണ് ഈ ഒരു പോസ്റ്റ്

നിങ്ങള്‍ തീര്‍ച്ചയായും അറിയണം ഈ കാര്യങ്ങള്‍. മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യുകയും വേണം.

ഞാൻ ഒരു മെഡിക്കൽ ഷോപ്പ് ഉടമയാണ് ! ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഈ ക്രീമുകൾ ധാരാളമായി ഇപ്പോർവിപണിയിൽ സുലഭമാണ്. പ്രത്യേകിച്ച് യുവതി യുവാക്കൾ ധാരാളമായി ഈ ക്രീമുകൾ ഉപയോഗിച്ച് വരുന്നതായി കാണുന്നു.

ഒരു ഡോക്ടറും ഇവ Prescribe ചെയ്യാറില്ല എങ്കിലും എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഇവയ്ക്ക് നല്ല സെയിലാണ് ഉള്ളത്.

ഈയിടെയായി ഷോപ്പിൽ വന്ന ഒരു സ്ത്രീയുടെ അനുഭവത്തിൽ നിന്നാണ് ഈയൊരു മെസ്സേ ജ് ജനങ്ങളിലേക്ക് അയക്കേണ്ടതിന്റെ ഗൗരവം മനസ്സിലായത്.

ആ സ്ത്രീയുടെ അനുജത്തിയുടെ 16 വയസ്സ് മാത്രമുള്ള മകൾ മുഖക്കുരുവിന്റെ കറുത്ത പാട് മാറുവാനായി ഒരു കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം ഇതിൽ ഒരു ക്രീം വാങ്ങി ഉപയോഗിക്കുകയുണ്ടായി !

( ഇവയിൽ ഉള്ള എല്ലാ കമ്പനിയുടെ മരുന്നുകളും ഒന്നു തന്നെയാണ്) തൻമൂലം മുഖത്തെ പാടുകൾ മാറുകയും തക്കാളി പോലെ മുഖം ചുവന്ന് കൂടുതൽ സുന്ദരമാവുകയും ചെയ്തു !!!

കുറെ നാളത്തെ ഉപയോഗശേഷം ക്രീം ഉപയോഗം നിർത്തി അതിനു ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുഖം കരുവാളിച്ച് വികൃത മാവാൻ തുടങ്ങി.. പിന്നീട് ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യങ്ങൾ ബോധ്യമായത്.

ഈ കീമുകൾ ഉപയോഗിച്ച ഇതേ അവസ്ഥയിൽപ്പെട്ട പലരും ചികിത്സ തേടി വരുന്ന വിവരം ഡോക്ടർ പറഞ്ഞു! കറുത്ത പാടുകളും മറ്റും മാറാനായി ഇവ ഉപയോഗിക്കാം:

വളരെ കുറച്ചു കാലം മാത്രം ! ഇവ രാത്രി മാത്രമെ പുരട്ടാവൂ: രാവിലെ കഴുകിക്കളഞ്ഞ ശേഷം ആ ഭാഗത്ത് സൺ പ്രൊട്ടക്ഷൻ ക്രീം പുരട്ടിയ ശേഷമെ പുറത്തിറങ്ങാവൂ.ഈ ക്രീം പ്രയോഗിക്കുമ്പോൾ നമ്മുടെ ചർമ്മം പതുക്കെ പൊളിഞ്ഞ് പോവുകയും ആ ഭാഗത്ത്പുതിയ ചർമ്മം വരികയുമാണ് ചെയ്യന്നത്!!

പഴയ ചർമ്മം പൊളിഞ്ഞ് പോവുന്ന സമയങ്ങളിൽ വെറും മാംസം മാത്രമാണ് ഒരു ആവരണവുമില്ലാതെ (സൂര്യ രശ്മി, അൾട്രാവയലറ്റ് രശ്മി ഈ മാംസളമായ ഭാഗത്ത് പതിക്കുന്നു… )

നിലകൊള്ളുന്നത്. ഇവ മാരകമായ ക്യാൻസർ പോലുള്ള അസുഖങ്ങൾ, സൂര്യാതപം എന്നിവ ക്ഷണിച്ച് വരുത്തിയേക്കാം. മൂന്ന് മാസത്തിൽ കൂടുതൽ ഇവ സൺ സ്ക്രീൻ ഉപയോഗിച്ച് കൊണ്ടാണെങ്കിലും തുടരരുത്.

ഇവ നിങ്ങളുടെ യോ സുഹൃത്തുക്കളുടെ യോ കയ്യിൽ ഉണ്ടെങ്കിൽ വളരെ കരുതലോടെ മാത്രം ഉപയോഗിക്കുക. പല ഉത്തരേന്ത്യൻ തൊഴിലാളികളും ഇവ ധാരാളമായി ഉപയോഗിച്ച് പൊരിവെയിലത്ത് ‘ പണിയെടുക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.”

മാന്വവ്യാപാരി സുഹൃത്തുക്കളും ഇവ ഗൗരവമായി കണ്ട് മനസ്സിലാക്കി പറഞ്ഞുകൊടുക്കുക! നാളെ നമ്മൾ കാരണം ഒരാൾക്കം ഭീകരമായ ഈ അവസ്ഥ വരാതെ നോക്കുക.

ഇവ ആർക്കും സജ്ജസ്റ്റ് ചെയ്യാതെ എല്ലാവരും സഹകരിക്കുക മാക്സിമം ഈ മെസ്സേജ് ഷെയർ ചെയ്ത് ഒരു നന്മയിൽ നമ്മളും പങ്കാളികളാവുക.