ആറുമാസം കൊണ്ടു കുറച്ചത് 30 കിലോ, ആർക്കും പിന്തുടരാം ഈ ഡയറ്റ്

അമിതഭാരവും വണ്ണവും എല്ലാം തന്നെ ശരീര സൌന്ദര്യത്തെ ബാധിയ്ക്കുമ്പോള്‍ ടെന്‍ഷന്‍ അടിച്ചു തുടങ്ങുന്നത് കാണാം എല്ലാവരും. എത്ര ശ്രമിച്ചാലും ഈ വണ്ണം കുറയുകയുമില്ല.

അങ്ങനെയുള്ളവര്‍ക്ക് മനോരമ അനീഷയെ പരിചയപ്പെടുത്തുന്നു.

അനിഷയ്ക്ക് കുറച്ചു നാളുകള്‍ക്ക് മുമ്പ് കോളജില്‍ പോകുന്നതു മടിയായിരുന്നു, കാരണം മറ്റൊന്നുമല്ല അമിതവണ്ണം. 99 കിലോയായിരുന്നു അനിഷയുടെ ഭാരം.

കൂട്ടുകാരും നാട്ടുകാരും എന്തിന് അടുത്ത ബന്ധുക്കള്‍ വരെ കളിയാക്കുന്ന അവസ്ഥ. എന്നാല്‍ ഇപ്പോൾ അനിഷ പഴയ ആളല്ല.

ആരു കണ്ടാലും നോക്കിപ്പോകുന്ന ഒരു സുന്ദരികുട്ടി. ഇന്ന് അവളൊരു ന്യുട്രിഷനിസ്റ്റ് കൂടിയാണ്. ആറുമാസം കൊണ്ട് അനിഷ കുറച്ചത് മുപ്പതു കിലോ.

കൂട്ടുകാര്‍ വരെ കളിയാക്കാന്‍ തുടങ്ങിയതോടെയാണ് അനിഷ തന്റെ ജീവിതക്രമം ഒന്നു മാറ്റാന്‍തീരുമാനിച്ചത്. ജീവിതശൈലി മാറ്റിയാല്‍തന്നെ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് അനിഷ തിരിച്ചറിഞ്ഞു.

പിന്നെ ആഹാരനിയന്ത്രണത്തിന്റെയും വ്യായാമത്തിന്റെയും കാലമായിരുന്നു. രാവിലെ രണ്ടു മുട്ടയുടെ മഞ്ഞയും ബ്രൗണ്‍ ബ്രെഡ്‌ അല്ലെങ്കില്‍ സാൻവിച്ച് കഴിക്കാന്‍ തുടങ്ങി.

ഉച്ചയ്ക്ക് രണ്ടു ചപ്പാത്തിയും പച്ചക്കറികളും. രാത്രി ഗ്രില്‍ ചെയ്ത ചിക്കന്‍ അല്ലെങ്കില്‍ ചിക്കന്‍ സൂപ്. എപ്പോഴെങ്കിലും കൊതി തോന്നുമ്പോള്‍ മാത്രം പ്രിയപ്പെട്ട ആഹാരങ്ങള്‍ അനിഷ കഴിച്ചു.

അമ്മ ഉണ്ടാക്കുന്ന മോമോസ്, ചിക്കന്‍ ടിക്ക ഒക്കെ ഇതില്‍ ഉള്‍പ്പെടും. ജിമ്മില്‍ പോയുള്ള വ്യായാമത്തിനു പുറമേ ജോഗിങ്, ഡാന്‍സിങ് എന്നിവയും ചെയ്തു.

മാസങ്ങള്‍ കഴിഞ്ഞതോടെ ഭാരം കുറഞ്ഞു തുടങ്ങി. ഇത് നല്ല ആത്മ വിശ്വാസം നല്‍കിയെന്ന് അനിഷ പറയുന്നു. പണ്ട് കളിയാക്കിയവര്‍ ഇപ്പോൾ അഭിനന്ദിക്കുന്നു. ഭര്‍ത്താവും നല്ല അഭിപ്രായം പറയുന്നുണ്ട്.

മനഃശക്തിയും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ആര്‍ക്കും തന്നെപ്പോലെ ഭാരം കുറയ്ക്കാമെന്ന് അനിഷ പറയുന്നു.

കടപ്പാട് : Manorama Online